കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് 01/04/21 വ്യാഴാഴ്ച ആരംഭിച്ചു. അസമിലെ 39 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളുമാണ് വ്യാഴാഴ്ച ബൂത്തിലെത്തുന്നത്.
സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്‍ബ, മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെന്‍ട്രല്‍ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങള്‍. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്. മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.

