കൊല്ലം: മുഖ്യമന്ത്രിയുടെ അംഗരക്ഷകന് തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. മുഖ്യമന്ത്രിയുടെ അംഗരക്ഷകന് കോവൂര്‍ കുഞ്ഞുമോനെ ആക്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തന്നെ തളളിയതല്ല രക്ഷിച്ചതാണെന്നും കുഞ്ഞുമോന് പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. അദ്ദേഹത്തെ താനും ഇലക്ഷന് കമ്മറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും കൂടി സ്വീകരിച്ച് വേദിയിലേക്ക് കൊണ്ടുവരുമ്പോള്‍ താന്‍ തിരക്കിനിടയില്‍ പെടുകയായിരുന്നെന്നും അംഗരക്ഷകര്‍ ഷര്‍ട്ടില്‍ പിടിച്ചു രക്ഷപെടുത്തുകയായിരുന്നെന്നും കുഞ്ഞുമോന് പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നോട് മുന്നേ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. അംഗരക്ഷകന് ബോധപൂര്‍വ്വം പിടിച്ചുമാറ്റിയതല്ല. താന്‍ എംല്‍എ ആണെന്ന് അയാള്ക്കറിയാമായിരുന്നെന്നും കോവൂര്‍ കുഞ്ഞുമോന് വ്യക്തമാക്കി.

