ബിജെപി എംല്‍എ യെ കര്‍ഷകര്‍ മര്‍ദ്ദിച്ചതായി പരാതി

ചണ്ഡിഗഡ്: ബിജെപി എംഎല്‍എയെ കര്‍ഷകരുടെ സംഘം മര്‍ദ്ദിച്ചതായി പരാതി. അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനാണ് മര്‍ദ്ദനമേറ്റത്. പ്രാദേശിക നേതാക്കളോടൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോഴാണ് കര്‍ഷകരുടെ ആക്രമണം ഉണ്ടായത്. എംഎല്‍എയ്ക്ക നേരെ കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് എംഎല്‍യെയും നേതാക്കളെയും സമീപത്തെ കടയില്‍ കയറ്റി ഒളിപ്പിച്ചെങ്കിലും അവിടെനിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീട് പോലീസ് സുരക്ഷയോടെ സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു. വാര്‍ത്താസമ്മേളനം നടത്താന്‍ കര്‍ഷകര്‍ അനുവദിച്ചില്ല.

സംഭവത്തില്‍ പോലീസുകാര്‍ക്കും നിസാര പരിക്കേറ്റു. എംഎല്‍എ ശാരീരിക അക്രമത്തിനിരയായ സംഭവത്തെ അപലപിക്കുന്നതായി സംയുക്തകിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍പാല്‍ പറഞ്ഞു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മര്‍ദ്ദനത്തെ അപലപിച്ചു. അതേസമയം സ്ംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് സംഭവങ്ങളെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →