കിഴക്കമ്പലം: കിറ്റെക്സ് കമ്പനി കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയില്‍ വിശദീകരണവുമായി ട്വന്റി 20 പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്ബ്. പിടി തോമസാണ് കമ്പനി കടപ്രയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പറഞ്ഞു നടക്കുന്നതെന്ന് സാബു ജേക്കബ്ബ് പറഞ്ഞു. താന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കാണെന്നും എന്തുകൊണ്ട് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും സാബു ചോദിച്ചു.
കിറ്റെക്സ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ട് 53 വര്‍ഷങ്ങളായി. ഇത്രയും വര്‍ഷം ഇല്ലാതിരുന്ന മാലിന്യം ഇപ്പോള്‍ എവിടെനിന്നാണ് വന്നതെന്ന് സാബു ചോദിക്കുന്നു. ഒരു സ്ഥാപനം നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ അതിനെതിരെ നടപടിയെടുക്കണ്ടത് ഭരിക്കുന്ന സര്‍ക്കാരുകളാണ്. സ്ഥാപനം മാലിന്യം പുറത്തുവിടുന്നുണ്ടെങ്കില്‍ 24 മണിക്കൂറില്‍ നോട്ടീസ് കൊടുത്ത് ഫാക്ടറി അടച്ചുപൂട്ടാനുളള നിയമം ഉളള നാടണിത്. പോലീസിന് കമ്പനി മേധാവികളെ അറസറ്റ് ചെയ്യാം. തുടര്‍ന്ന് സാബു ചോദിക്കുന്നു” ആരാണീ ലൈസന്‍സ് കൊടുക്കുന്നത് ? എനിക്ക് ഒരു ദിവസം എങ്കിലും ലൈസന്‍സ് നിഷേധിച്ചിട്ടുണ്ടോ? ഞാന്‍ മാലിന്യം ഉണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും നോട്ടീസ് തന്നിട്ടുണ്ടോ? ആരോഗ്യ വകുപ്പാണ് ലൈസന്‍സ് നല്‍കേണ്ടത്. ആരോപണം ഉന്നയിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും സര്‍ക്കാരുകളുടെ പിടിപ്പുകേടുകള്‍ കൊണ്ടാണ് മാലിന്യം ഒഴിക്കുന്നതെന്ന അവര്‍ സമ്മതിക്കണം. ഞാന്‍ മാലിന്യം ഒഴുക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. “അദ്ദേഹം ചോദിക്കുന്നു.
കിറ്റെക്സ് പുറത്തുവിടുന്ന മാലിന്യത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് തങ്ങളാണെന്ന് പ്രദേശവാസികള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നുവെന്നും,നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചതോടെ അതിനെ മറികടക്കാന്‍ കിറ്റെക്സ് കമ്പനിയുടമ സാബു എം ജേക്കബ്ബ് തുടങ്ങിയതാണ് ട്വന്റി20 കൂട്ടായ്മയെന്നും ചേലക്കുളം സ്വദേശി അനുബ് പറഞ്ഞിരുന്നു.



