രണ്ട് കാലഘട്ടത്തിൽ നടക്കുന്ന എന്ന കഥയിലൂടെ ഒന്നിൽ കൂടുതൽ രൂപങ്ങളിൽ ഇതിൽ ഫഹദ് നിമിഷയും വിനയ് ഫോർട്ടും എത്തുന്ന ചിത്രമായ മാലികിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പുറത്തുവന്ന ട്രെയിലർ ആദ്യ മണിക്കൂറുകളിൽ തന്നെ വൺ മില്യണിൽ കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞു. 30 കോടിയോളം രൂപ ചെലവിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോജുജോർജ് , ദിലീഷ് പോത്തൻ, ഇന്ദ്രൻസ് ,സുധി കോപ്പ , ചന്തുനാഥ്, ജലജ , മാല പാർവതി, എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
ആൻറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ഏപ്രിലിൽ തീയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. കോവിഡ് മൂലം മാറ്റിവെച്ചു. 2021 മെയ് 13 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

