തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ പരാതി നല്‍കിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചാണ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നിയമനം നല്‍കിയെന്നാണ് പരാതി .
അന്വേഷണത്തിന് സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നു നിയമോപദേശം ലഭിച്ചതായും, ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സര്‍ക്കാരിന് കൈമാറിയതായും വിജിലന്‍സ് ഡയറക്ടര്‍ പരാതിക്കാരെ അറിയിച്ചു.

