ദര്‍ശന അന്താരാഷ്ട്ര ചലച്ചിത്രമേള 24-03-2021 ബുധനാഴ്ച രണ്ടാം ദിവസം കട്ടപ്പനയില്‍

കട്ടപ്പന: ദര്‍ശനയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലനചിത്രമേള ഇന്ന്‌ രണ്ടാംദിവസം. 24.03.2021ബുധനാഴ്ച രാവിലെ 11.30ന്‌ ചലചിത്ര സംവിധായകന്‍ സജിന്‍ബാബു നിലവിളക്ക് കൊളുത്തിയതോടെ മേളക്ക്‌ തുടക്കമായി. സജിന്‍ബാബു സംവിധാനം ചെയ്‌ത ‘ ബിരിയാണി’എന്ന മലയാള ചിത്രമായിരുന്നു ആദ്യ പ്രദര്‍ശനം. ഉച്ചക്ക്‌ മൂന്നിന്‌ ‘അയ്‌ല ദ ഡോട്ടര്‍’ എന്ന തുര്‍ക്കി ചിത്രവും 6ന്‌ ‘വാസന്തി’ എന്ന മലയാള ചിത്രവും പ്രദര്‍ശിപ്പിച്ചു.

ആദ്യ ദിനത്തില്‍ തന്നെ ബിരിയാണിയും, വാസന്തിയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബിരിയാണിയെ വിലയിരുത്തിക്കൊണ്ട്‌ എഴുത്തുകാരനായ സണ്ണി കൊല്ലാറ പറയുന്നു” രതിയും ഭക്ഷണവും കാണാന്‍ മനുഷ്യര്‍ക്ക്‌ ത്വരയുണ്ട്‌. ഖദീജയുടെ സ്വകാര്യ ജീവിതം ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ബാബു പ്രേക്ഷകര്‍ക്കു മുമ്പില്‍ വിളമ്പിത്തരുന്നു. ഒരു സര്‍റിയല്‍ ചിത്രം”

25.03.2021 വ്യാഴാഴ്ച രാവിലെ 12ന്‌ അഭിഷേക്‌ ഷാ സംവിധാനം ചെയ്‌ത ‘ഹെല്ലറോ’ എന്ന ഗുജറാത്തി ചിത്രത്തോടെയാണ്‌ ആരംഭം. മൂന്നുമണിക്ക്‌ ‘1927’ എന്ന ബ്രട്ടീഷ്‌ ചിത്രവും 6 ന്‌ ഡോണ്‍ പാലത്തറ സംവിധാനം നിര്‍വഹിച്ച ‘1956 മദ്ധ്യതിരുവിതാംകൂര്‍’ എന്ന മലയാളം ചിത്രവും പ്രദര്‍ശിപ്പിക്കും. ഇടുക്കിയുടെ സംവിധായകന്‍ ഡോണ്‍ പാലത്തറ, ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്‌ എന്നിവര്‍ 25.03.2021 വ്യാഴാഴ്ച വൈകിട്ട്‌ കട്ടപ്പന സന്തോഷ്‌ തീയേറ്ററില്‍ നടക്കുന്ന സമാപന സമ്മേനത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →