മൂന്നു വർഷങ്ങൾക്കു മുമ്പ് മോഹൻലാലിന്റ കൊച്ചിയിലുള്ള വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് ഗായകൻ ജി വേണുഗോപാൽ തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നു. ഞാനാരെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ മോഹൻലാലിന്റെ അമ്മയ്ക്ക് മുന്നിൽ ഗാനമാലപിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ജി വേണുഗോപാലിന്റ കുറിപ്പ്: മോഡൽ സ്കൂളിൽ 10 E ലെ ലാലുവും 9 Hലെ വേണുവും. മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടന്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ . പോകാൻ നേരം അമ്മ എവിടെ എന്ന ചോദ്യത്തിന് ലാലേട്ടൻ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയ്ക്ക് ഇത് ആരാന്ന് മനസ്സിലായോ ? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്രചെയ്യുന്ന ആ അമ്മയുടെ മുന്നിൽ ഞാൻ രണ്ടു പരിപാടി . കൈനിറയെ വെണ്ണ തരാം.. കവിളിലൊരുമ്മ തരാം.. കണ്ണൻ, അമ്മയുടെ മുഖത്ത് അപ്പോൾ വിരിഞ്ഞ സന്തോഷത്തിനു പകരം വയ്ക്കാൻ മറ്റൊന്നും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക.