ഗുരുവായൂര്‍: സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ബി ജെ പി ഗുരുവായൂർ നിയോജക മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാൻ നീക്കം തുടങ്ങി. മുന്‍പ് എന്‍ഡിഎയില്‍ ചേരാൻ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണിത്. ഗുരുവായൂരില്‍ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാര്‍ഥി.
എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനു തൊട്ടുപിന്നാലെ ബിജെപി നേതാക്കള്‍ ദിലീപ് നായരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നാമനിർദേശ പത്രിക തളളിയതിനെതിരെ ബി ജെ പി സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായിരുന്നില്ല.
2016ൽ ഗുരുവായൂരില്‍ നിന്നും ജനവിധി തേടിയ നിവേദിതയ്ക്ക് അന്ന് 25,447 വോട്ടുകള്‍ ലഭിച്ചിരുന്നു.

