ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് .. മോഷൻ പോസ്റ്റർ പുറത്തുവിട്ടു

കൊച്ചി: ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ചിത്രമായ വൂൾഫിന്റെ മോഷൻ പോസ്റ്റർ മഞ്ജുവാര്യർ പുറത്തുവിട്ടു. ജി ആർ ഇന്ദുഗോപന്റ ചെറുകഥ ആസ്പദമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്തത് ഷാജി അസീസ് ആണ് .നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു. ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ തന്നെയാണ് പോസ്റ്ററിൽ ഉള്ളത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റ സംഗീത സംവിധായകൻ.

സംയുക്ത മേനോൻ , അർജുൻ അശോകൻ , ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി , എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിർവഹിക്കുന്നു. നൗഫൽ അബ്ദുല്ലയാണ് എഡിറ്റിംഗ് .

ഇമോഷണൽ ത്രില്ലർ ചിത്രമായ വൂൾഫ് സസ്പെൻസിനും പ്രാധാന്യം നൽകിയിരിക്കുന്നു. സിനിമയുടെ പോസ്റ്റർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →