ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ മാര്‍ച്ച് 23ന് അസം പ്രകടനപത്രിക പ്രകാശനം ചെയ്യും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് തുടങ്ങി ഏപ്രില്‍ 6ന് അവസാനിക്കും. 126 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ഗൊലഘട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. അസമില്‍ ശൗചാലയം, വൈദ്യുതി, സൗജന്യ വൈദ്യ സഹായം എന്നിവയെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.നീണ്ട പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് 2016ല്‍ ബിജെപി അവസാനിപ്പിച്ചത്. ഇതില്‍ ബിജെപിയും സഖ്യകക്ഷികളായ എജിപിയും ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും 86 സീറ്റില്‍ വിജയിച്ചിരുന്നു. ബിജെപിക്ക് 60, എജിപി, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവക്ക് 14, 12 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.
അസം പ്രകടനപത്രിക ജെ.പി.നദ്ദ 23ന് പ്രകാശനം ചെയ്യും
