കടകംപള്ളി സുരേന്ദ്രനെ പൂതനയെന്ന് വിശേഷിപ്പിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൂതനയാണെന്ന് ബി.ജെ.പി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
‘പൂതനാ മോക്ഷം’ ഉണ്ടാവുമെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞു.

20/03/21 ശനിയാഴ്ച കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി.മുരളീധരനും ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

അതേസമയം ശോഭയുമായി പ്രശ്‌നങ്ങളുണ്ടെന്നതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →