നെയ്യാറ്റിന്‍കര: മദ്യപിക്കാന്‍ പണം നല്‍കാഞ്ഞതിന് അമ്മയെ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുലക്ഷം രൂപ പിഴയും അടക്കണം. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലത (44) യെ കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ മകന്‍ മോനു എന്ന് വിളിക്കുന്ന മണികണ്ഠനെ കഠിന തടവിന് ശിക്ഷിച്ചത്.
2018 ഒക്ടോബര്‍ 4ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മണികണ്ഠന്‍ ശ്രീലതയെ വീടന് മു്ന്നില്‍തളളി വീഴ്ത്തിയശേഷം നെഞ്ചില്‍ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പ്രതിയുടെ അര്‍ദ്ധ സഹോദരി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് നിര്‍ണായകമായത്. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുളള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശ്രീലത രണ്ടുതവണ വിവാഹിതയായിട്ടുണ്. ഇതില്‍ ആദ്യ ഭര്‍ത്താവ് വിക്ടറിലുളള മകനാണ് മണികണ്ഠന്‍. ശ്രീലതെ മര്‍ദ്ദിക്കുന്നത് കണ്ട രണ്ടാം ഭര്‍ത്താവ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കിണറ്റില്‍ നി്ന്ന് വെളളം കോരുന്ന ഇരുമ്പ് ബക്കറ്റും വടിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപെടുകയായിരുന്നെന്നും കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സുഭാഷ് ആണ് വിധി പ്രഖ്യാപിച്ചത്.

