ഞാൻ നാട്ടിൽ അറിയപ്പെടുന്നത് ഗംഗാധര ചൊവ്വന്റെ മകൻ എന്നാണ്. അത് എന്നും എനിക്ക് അഭിമാനം, നടൻ സലിം കുമാർ

തന്റെ നാടായ ചിറ്റാറ്റുകരയിൽ എല്ലാവരും ജാതി പേരാണ് വിളിക്കുന്നത്. എന്നാൽ അത് ആരെയും കളിയാക്കാൻ അല്ലെന്നും ഞങ്ങളുടെ നാട്ടിലെ കീഴ്വഴക്കം ആണെന്നും നടൻ സലിം കുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൻറെ അച്ഛൻ ഗംഗാധരനെ ഗംഗാധരൻ ചൊവ്വൻ എന്നാണ് നാട്ടിൽ വിളിക്കാറുള്ളത്. അതുപോലെ അരവിന്ദൻ അരയനെന്നും വാടക മാപ്ലള എന്നും, കുഞ്ചൻ പുലയൻ എന്നും ആളുകൾ വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പേരുകൾ വിളിക്കുന്നത് ബഹുമാനപൂർവ്വം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ നാട്ടിൽ അറിയപ്പെടുന്നത് ഗംഗാധര ചെവ്വന്റെ മകൻ എന്നാണെന്നും അതെന്നും ഞാൻ അഭിമാനത്തോടെ പറയാറുണ്ടെന്നും താരം പറഞ്ഞു.

ജാതിപ്പേര് വിളിക്കുന്നതിന്റെ മറുവശത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഉയർന്ന ജാതിക്കാർ മറ്റുള്ളവരെ ജാതിപ്പേര് വിളിക്കുന്നതിലെ ദൂഷ്യവശവും രാഷ്ട്രീയക്കാരുടെ ഇത്തരം പ്രയോഗങ്ങൾ നല്ലതല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ചെറുപ്പകാലത്ത് അമ്പലങ്ങളെയും എഴുന്നള്ളത്തിനെയും കുറിച്ചും ഒക്കെ പറഞ്ഞ അദ്ദേഹം അയിത്തം പോലുള്ളവർ തന്നെ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →