കോവിഡ് ചെലവ് ചുരുക്കലിനിടെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ 1.5 കോടി രൂപ കൈമാറി

തിരുവനന്തപുരം ഏപ്രിൽ 1: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്.

അതേസമയം പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം. 1.7 കോടി രൂപക്കാണ് പവൻഹാൻസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാൻസ് തുകയായി ആണ് ഇപ്പോൾ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.

പോലീസിന്റെയടക്കം വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ നേരത്തെ തന്നെ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

എന്നാൽ കൊറോണബാധക്കിടെ സർക്കാർ വലിയരീതിയിലുള്ള ചെലവ് ചുരുക്കൽ നടപടികൾക്കിടെ തുക കൈമാറിയെന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സാലറി ചലഞ്ചും സാലറി കട്ടും സർക്കാർ ആലോചിക്കുകയാണ്.
‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →