പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു, കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് രാജി

കോട്ടയം: പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു. 19/03/21 വെള്ളിയാഴ്‌ചയാണ് ഇരുവരും രാജി സമർപ്പിച്ചത്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു ഇരുവരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. രാജിവെക്കുന്ന കാര്യത്തില്‍ ഇരുവരും നിയമോപദേശം തേടിയിരുന്നു.

കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പേയുള്ള രാജി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് പിജെയും മോന്‍സും രാജി വെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →