തിരുവനന്തപുരം: കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ജ്യോതി ദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയവരാണിവര്‍. ഇവര്‍ സഞ്ചിച്ചിരുന്നകാര്‍ പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. സഞ്ചരിച്ചിരുന്ന പാതയിലെ പുഴയുടെ സമീപമുളള മണ്ണിന്‍റെ ബലക്കുറവ് മൂലം റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.
ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം
