ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം

കൊല്ലം: പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ അഞ്ചു മിനിട്ടില്‍ കവിയരുത്. ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കി മാലിന്യമുക്തമായ രീതിയില്‍ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് എന്നതാണ് ആശയം. മാര്‍ച്ച് 23 ന് വൈകിട്ട് അഞ്ചുവരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്ക് യഥാക്രമം 5000, 2500 രൂപ വീതം നല്‍കും. വിശദ വിവരങ്ങള്‍ 0474-2791910 നമ്പരില്‍ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →