തിരഞ്ഞെടുപ്പ് പരിശീലനം വിലയിരുത്തി ജില്ലാ കലക്ടര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പരിശീലന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍       നിരീക്ഷിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ശ്രീനാരായണ കോളജ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കൃത്യതയോടെയുള്ള പരിശീലനം ഉറപ്പാക്കാനായതായി അദ്ദേഹം അറിയിച്ചു. കൂടുതല്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തിയതും കോവിഡ് ഭീഷണിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചിട്ടുണ്ട്.

കാര്യക്ഷമവും കൃത്യതയാര്‍ന്നതുമായ പ്രവര്‍ത്തനം മുന്നില്‍ കണ്ടുള്ള പരിശീലന പരിപാടികളാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും വിവരങ്ങളുമാണ് പരിശീലനത്തിന്റെ ഭാഗമായി കൈമാറുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലനം ഉറപ്പാക്കുന്നതിനൊപ്പം നിശ്ചിത സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുകയും വേണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഇവയുമായി പരിചയപ്പെടുന്നതിനും സംശയനിവാരണത്തിനും ഉതകും വിധമാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതു പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ ചുമതലയുള്ള ഓരോ ഉദ്യോഗസ്ഥനും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →