സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുന്നതിനായി കെ മുരളീധരന്‍ എംപി സ്ഥാനം രാജി വെക്കണമന്നോ വെയ്‌ക്കേണ്ടയെന്നോ വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രാജി വെക്കണോ വേണ്ടയോ എന്ന പക്ഷങ്ങളില്‍ പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും അദ്ദേഹം പറയുന്നു. ന്യൂമോണിയാ ബാധിതനായ സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാപരിപാടിയില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

താന്‍ ആശുപത്രി കിടക്കയില്‍ നിന്നാണ് ഇക്കാര്യം പ്രതികരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മുരളീധരന്‍ ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക്ക ട്രോഫി’ നേമത്ത് ജയമുണ്ടാകാതെ നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുളളുവെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

തിനിക്ക് എംപി സ്ഥാനം ലഭിച്ചതിനെക്കുറിച്ചും ആ നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കടുത്ത കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് സുരേഷ് ‌ഗോപി ആരോപിച്ചു. എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും ബിജെപി നേതാവ് കൂടിയായ നടന്‍ പറഞ്ഞു. തന്റെ ചാനല്‍ പരിപാടികളിലൂടെ ലഭിച്ച പണം പോലും പാവങ്ങള്‍ക്കാണ് നല്‍കിയതെന്നും തന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍ പന്തളം സുധാകരന് ഇക്കാര്യങ്ങള്‍ തെളിവ് സഹിതം ബോധ്യപ്പെടുത്തി തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →