പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

കോഴിക്കോട് ; പരീക്ഷകള്‍ മാറ്റി വച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കോഴിക്കോട് കൊടിയത്തൂരില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പ്രതിഷേധിക്കുകയായിരുന്നു. ‘ രാഷ്ട്രീയം ജയിച്ചു വിദ്യാഭ്യാസം തോറ്റു’ എന്ന ബാനര്‍ പിടിച്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ മാറ്റിവച്ച നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു.

സംസ്ഥാനത്തെ എസ്എസ് എല്‍സി ,പ്ലസ് ടു പരീക്ഷകള്‍ ഏപ്രില്‍ 8ലേക്ക് മാറ്റിവച്ചിരുന്നു. ഏപ്രില്‍ 8 മുതല്‍ 30 വരെയാണ് പുതിയ തീയതി. 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവയ്ക്കമണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് തീരുമാനം. ഈ മാസം 17നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് സര്‍ക്കാരിനേയും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ആറിന് പോളിംഗ് അവസാനിച്ച ശേഷം എട്ടിന് പരീക്ഷ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →