കോൺ​ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എ. വി ​ഗോപിനാഥ്, 24 മണിക്കൂറിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ആവശ്യം

പാലക്കാട്: കോൺ​ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുൻ എംഎൽഎ എ. വി ​ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ. വി ​ഗോപിനാഥ് ആരോപിച്ചു.

പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ പല തവണ അറിയിച്ചതാണ്. പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉണ്ടായില്ല. കോൺ​ഗ്രസിന് ശക്തമായ നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും, 24 മണിക്കൂർ കൂടി നേതൃത്വത്തിന് അനുവദിക്കുകയാണെന്നും എ. വി ​ഗോപിനാഥ് 11/03/21 വ്യാഴാഴ്ച പറഞ്ഞു.

പെരിങ്ങോട്ടുകുറിശ്ശിയിൽ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി എ. വി ​ഗോപിനാഥ് വ്യാഴാഴ്ച യോ​ഗം ചേർന്നിരുന്നു. പ്രശ്നപരിഹാരം വൈകുന്നതിനെ തുടർന്നാണ് ഭാവി പരിപാടികൾ തീരുമാനിക്കാൻ യോഗം ചേർന്നത്. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →