മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌പോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക്ക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്‌പെക്ടറെ നിലവിലെ ചുമതലകളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തി. കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ കനത്ത പ്രതിഷേധമുയര്‍ത്തി.

മുംബൈ പോലീസിലെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടറും ഏറ്റുമുട്ടല്‍ വിദഗ്ദനുമാണ് നടപടി നേരിട്ട സച്ചിന്‍ വാസെ. സ്‌പോടക വസ്തു കണ്ടെത്തിയ സ്‌കോര്‍പ്പിയോ കാറിന്റെ ഉടമ മന്‍സുഖ് ഹിരേനിനെ സച്ചിന്‍ കൊലപ്പെടുത്തിയെന്ന് ഭാര്യ വിമല ഹിരേന്‍ പുതിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി 5 വരെ വാഹനം ഉപയോഗിച്ചത് സച്ചിനാണെന്നും ഇവര്‍ ആരോപിച്ചു.

സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമ സഭയില്‍ ബിജെപി പ്രതിഷേധം ഉയര്‍ത്തി. സമ്മര്‍ദ്ദം ശക്തമായതോടെയാണ് സര്‍ക്കാരിന്റെ വിശ്വസ്ഥനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തിയത്. റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതുള്‍പ്പടെ പലവിവാദ കേസുകളും അന്വേഷിച്ചത് സച്ചിനാണ്

മുമ്പ് സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് ഇയാള്‍ ജോലി രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നിരുന്നു. മാന്‍സുഖ് ഹിരേനിന്റെ മരണം അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് 10/03/21 ബുധനാഴ്ച സച്ചിന്‍ വാസയെ ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 25നാണ് ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച വാഹനം അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയത്. അതിനു പിന്നാലെയാണ് കഴിഞ്ഞ വെളളിയാഴ്ച താനെയിലെ കലിടുക്കില്‍ വായില്‍ തുണി തിരുകിയ നിലയില്‍ വാഹന ഉമയുടെ മൃതദേഹം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →