തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിര്‍ത്തി ലംഘിച്ചെത്തിയ ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്ത് തീര സംരക്ഷണ സേന. അക്ഷരദുവാ,ചാതുറാണി 03, ചാതുറാണി 08 എന്നിങ്ങനെ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളാണ് 7/03/21 ഞായറാഴ്ച രാവിലെ കേരള തീരത്തുനിന്ന് പിടികൂടിയത്.
ഇതില്‍ അക്ഷരദുവാ ബോട്ടില്‍ പാക്കിസ്ഥാനില്‍ നിന്നുളള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നതായാണ് വിവരം. മയക്കുമരുന്നു പാക്കറ്റുകള്‍ കോസ്റ്റ് ഗാര്‍ഡിനെ കണ്ടതിനെ തുടര്‍ന്ന് കടലില്‍ എറിഞ്ഞുകളഞ്ഞതായാണ് ബോട്ടിലെ ക്യാപിറ്റന്‍ പറയുന്നതെന്നും രക്ഷപെടാനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ബോട്ടുകള്‍ വിഴിഞ്ഞത്ത് എത്തിച്ച് വിശദമായ അന്വേഷണം നടത്തും.

