ബില്ലടച്ചില്ല, ശസ്ത്രക്രിയയ്ക്കുശേഷം മുറിവ് തുന്നികെട്ടാതെ പ്രാണികള്‍ അരിച്ച മുറിവുമായി വേദനയില്‍ പുളഞ്ഞ് മൂന്ന് വയസുകാരി മരിച്ചു

ലക്‌നൗ: പ്രാണികള്‍ വട്ടമിട്ടു പറക്കുന്ന മുറിവും വേദനയില്‍ പുളയുന്ന മൂന്ന് വയസുകാരി ഇനി ഓര്‍മ. പണം അടയ്ക്കാത്തതിന് പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മുറിവ് വച്ച് കെട്ടാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വയറിനു രണ്ടു ശസ്ത്രക്രിയയ്ക്കുശേഷം മുറിവുപോലും തുന്നിക്കെട്ടിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.വിഡിയോയില്‍, പ്രാണികള്‍ വട്ടമിട്ടു പറക്കുന്ന മുറിവും പിതാവ് കാണിക്കുന്നുണ്ട്. ആശുപത്രി ഗേറ്റിനു പുറത്ത് കുട്ടി അവസാന ശ്വാസമെടുക്കുന്നതാണ് ഒരു വിഡിയോയില്‍. വയറിനു രണ്ടു ശസ്ത്രക്രിയയ്ക്കുശേഷം മുറിവുപോലും തുന്നിക്കെട്ടിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.’പണം എടുത്തശേഷം ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇനി എന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടി വേദനയില്‍ പുളയുന്ന ദൃശ്യങ്ങള്‍ ആണ് മറ്റൊരു വിഡിയോയില്‍. കുട്ടിയുടെ മൂക്കില്‍നിന്നു പൈപ്പ് പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്.

5 ലക്ഷമാണ് അവര്‍ ചോദിച്ചത്. മൂന്നു തവണ രക്തം ഉള്‍പ്പെടെ അവര്‍ ആവശ്യപ്പെട്ടത് കൊടുത്തു’ ഒരു വിഡിയോയില്‍ പിതാവ് പറയുന്നു. ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കര്‍ശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. 5 ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാല്‍ കുഞ്ഞിനെ മുറിവുകള്‍ തുന്നിക്കെട്ടാതെയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. 1.2 ലക്ഷം രൂപയുടെ ബില്‍ വന്നിട്ടും കുടുംബത്തോട് 6000 രൂപ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →