കുത്തിതിരിപ്പുണ്ടാക്കുന്നവരാണ്‌ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ എതിര്‌ നില്‍ക്കുന്നതെന്ന്‌ ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്‌: താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ യുഡിഎഫ്‌ ബാലുശേരി മണ്ഡലം കമ്മറ്റി കെപിസിസിക്ക്‌ കത്ത്‌ നല്‍കിയെന്ന വാര്‍ത്തകളെ തളളി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശേരിയില്‍ നിന്നുളള ഒരു നിയോജകമണ്ഡലം കമ്മറ്റിയും കെപിസിസിക്ക്‌ കത്തുനല്‍കിയിട്ടില്ല. എല്ലാ ഭാരവാഹികളുമായും താന്‍ സംസാരിച്ചുവെന്നും അവര്‍ക്കാര്‍ക്കും കത്തിനെക്കുറിച്ച്‌ അറിയല്ലെന്നുമാണ്‌ പറഞ്ഞത് എന്ന് ധര്‍മജന്‍ പറഞ്ഞു. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കുത്തിത്തിരിപ്പുണ്ടാക്കുന്നവരാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ധര്‍മജന്‍ പറഞ്ഞു.

ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ പറ്റില്ലെന്ന്‌ യുഡിഎഫ്‌ ബാലുശേരി നിയോജകമണ്ഡലം കമ്മറ്റിനിലപാടെടുക്കുകയും അത്‌ കത്തിലൂടെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തതായി വാര്‍ത്തകള്‍ വന്നിരുന്നു. ധര്‍മജന്‍ മത്സരിക്കുന്നത്‌ യുഡിഎഫിന്‌ ആക്ഷേപമാകുമെന്നും നടിആക്രമിക്കപ്പെട്ട കേസ്‌ വ്യാപകമായി ചര്‍ച്ചയാകുമെന്നും, ധര്‍മജന്‍ മത്സരിക്കുന്നത്‌ യുജിഎഫിന്‌ ക്ഷീണമാകുമെന്നും നടനെ മത്സരിപ്പിക്കുന്നത്‌ ഗുണകരമാവില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‌ സമര്‍പ്പിച്ച കത്തില്‍ നിയോജകമണ്ഡലം കമ്മറ്റി ആശങ്കപ്പെടുന്നതായിട്ടായിരുന്നു വാര്‍ത്തകള്‍.

അതേസമയം ധര്‍മജനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ലഭിക്കുകയാണെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും കത്തില്‍ പറയുന്നുണ്ട്‌. ധര്‍മജന്‍ മത്സരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ നടന്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനും പൊതു രംഗത്തുളള നിരവധി പേരുമായി സംവദിക്കാനും തുടങ്ങിയിരുന്നു. കോഴിക്കോട്‌ ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരിയില്‍ യുഡിഎഫിനായി കഴിഞ്ഞ തവണ മത്സരിച്ചത്‌ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →