ക്ലേഫാക്ടറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ പോസ്റ്റ് മോര്‍ട്ടം 03/03/21 ബുധനാഴ്ച

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേഫാക്ടറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രഫുല്ലകുമാറിന്റെ പോസ്റ്റ് മോര്‍ട്ടം 03/03/21 ബുധനാഴ്ചക്ക് മാറ്റി. ഇയാളുടെ സ്രവപരിശോധനയില്‍ കോവിഡ് രോഗിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു. ഇതോടെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും സ്രവം പരിശോധിക്കാന്‍ തീരുമാനിച്ചു. പരിശോധനാഫലം വന്നശേഷം പോസ്റ്റ് മോര്‍ട്ടം നടത്തും.

കഴിഞ്ഞ 145 ദിവസമായി കമ്പനി പട്ടിയിട്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ക്കു ശേഷവും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികള്‍ സമരത്തിലാണ്. പ്രഫുല്ല കുമാര്‍ ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്നു. പട്ടിണിമൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച ഐഎന്‍ടിയുസി രംഗത്തെത്തി. സുരക്ഷാ സംവിധാനങ്ങളുളള കമ്പനിക്കുളളില്‍ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയില്‍ ഉപകരണങ്ങള്‍ കമ്പനി അധികൃതര്‍ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലകുമാറിനെ ആരോ അപകടപ്പെടുത്തിയെന്നും ഐഎന്‍ടിയുസി ആരോപിക്കുന്നു.

അതേസമയം ഇദ്ദേഹത്തിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്തുവന്നു. പ്രഫുല്ലകുമാറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും മഹേശ്വരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →