ന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധിയെയും മുന്നില്‍ നിര്‍ത്തി പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയാല്‍ കേരളവും തമിഴ്‌നാടും തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയെന്ന് സര്‍വ്വേ ഫലം. 27/02/21 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഐഎഎന്‍എസ്- സീവോട്ടര്‍ സര്‍വ്വേയിലാണ് ഈ ഫലം.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിട്ട് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒരവസരം ലഭിച്ചാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കുക രാഹുല്‍ ഗാന്ധിയെയോ നരേന്ദ്രമോദിയെയോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. കേരളത്തില്‍ 57.92 ശതമാനം പേരും തമിഴ്‌നാട്ടില്‍ 43.46 ശതമാനം പേരും പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെ പേരാണ്.
മോദിയുടെ പേര് പറഞ്ഞത് കേരളത്തില്‍ 36.19 ശതമാനം പേരാണ്. തമിഴ്‌നാട്ടില്‍ 28.16 ശതമാനം പേരാണ് മോദിയുടെ പേര് പറഞ്ഞത്. മോദിയും രാഹുലും തമ്മിലുള്ള വ്യത്യാസം കേരളത്തില്‍ 21.73 ശതമാനമാണ്. തമിഴ്‌നാട്ടില്‍ 15.3 ശതമാനമാണ്

