ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്തും

ഗാന്ധിനഗര്‍: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാരും.ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തെരഞ്ഞെടുപ്പ് റാലിയില്‍ വച്ച് പറഞ്ഞത്. അടുത്ത ബജറ്റ് സമ്മേളനത്തില്‍ വിഷയം നിയമസഭയിലവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 1 നാണ് ഗുജറാത്തില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.മുനിസിപ്പാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കായി ഫെബ്രുവരി 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.മധ്യപ്രദേശിലെയും, യുപിയിലെയും ബിജെപി സര്‍ക്കാരുകള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി നിയമം കൊണ്ടുവന്നിരുന്നു. പിന്നാലെയാണ് ഗുജറാത്തും നടപടിയിലേക്ക് നീങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →