കോവിഡ് 19: പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്

ന്യൂഡല്‍ഹി മാര്‍ച്ച് 17: കോവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്. കേരള സമ്പര്‍ക്രാന്തി എക്സ്പ്രസ്സില്‍ പ്രത്യേക കോച്ചില്‍ കേരളത്തിലെത്തിക്കാനാണ് തീരുമാനം. കോവിഡ് ബാധയെ തുടര്‍ന്ന് പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന 130 ഓളം വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇവര്‍ക്കായി പ്രത്യേകം രണ്ട് കോച്ചുകള്‍ റെയില്‍ അനുവദിച്ചതോടെയാണ് യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →