വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: വയലാറിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട്‌ എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവളളി സ്വദേശി റിയാസ്‌, അരൂര്‍ സ്വദേശി നിഷാദ്‌, എഴുപുന്ന സ്വദേശി അനസ്‌, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. പിടിയിലായ ആറുപേരും കൊലപാതകത്തില്‍ നേരിട്ട്‌ പങ്കെടുത്തവരാണെന്നാണ്‌ സൂചന. കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. 25ലേറെ പേര്‍ പ്രതികളാകുമെന്ന് പോലീസ്‌ പറഞ്ഞു . കൊലപാതകത്തിനുപയോഗിച്ച വടിവാളുകള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഇന്നലെ രാത്രിയാണ്‌ ആര്‍എസ്‌എസ്‌ പ്രര്‍ത്തകനായ നന്ദു കൊല്ലപ്പെട്ടത്‌. തലയ്‌ക്ക്‌ പിന്നിലേറ്റ ആഴത്തിലുളള മുറിവാണ്‌ മരണകാരണം. നാഗംകുളങ്ങര കവലയില്‍ വെച്ച് നടന്ന എസ്‌ഡിപിവൈയുടെ പരിപാടിക്കിടെയുണ്ടായ പ്രസംഗത്തെചൊല്ലി ആര്‍എസ്‌എസുമായി ഉണ്ടായ വാക്കുതര്‍ക്കമാണ്‌ ‌കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആലപുഴ ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. രാവിലെ ആറുമുതലാരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട്‌ ആറുവരെ തുടരും. വയലാറില്‍ പോലീസ്‌ വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കൊല്ലപ്പെട്ട നന്ദുവിന്റെ വീട്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →