2019ല്‍ ഫ്‌ലോറിഡ ആക്രമണം: നഷ്ടപരിഹാരത്തിന് സൗദി അറേബ്യയ്‌ക്കെതിരേ കേസെടുത്തു

ഫ്‌ലോറിഡ: 2019ല്‍ ഫ്‌ലോറിഡയിലെ വ്യോമതാവളത്തില്‍ ഒരു സൗദി കേഡറ്റ് വെടിവയ്പ് നടത്തിയ സംഭവത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ യുഎസ് കേസെടുത്തു. വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനീകരുടെയും പരിക്കേറ്റ 13 പേരുടെയും കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പെന്‍സകോള നഗരത്തിലെ ഫെഡറല്‍ കോടതിയുടെ നടപടി. സംഭവം തടയാന്‍ സൗദിയ്ക്ക് കഴിയുമായിരുന്നു, എന്നാലത് ചെയ്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. അതേസമയം, സംഭവത്തിന്റെ പിന്നാലെ സൗദി മിലിട്ടറിയിലെ 21 അംഗങ്ങളെ യുഎസില്‍ നിന്നു പുറത്താക്കിയിരുന്നു. ആക്രമണം നടത്തിയ 21 കാരനായ സൗദി എയര്‍ഫോഴ്‌സ് ലെഫ്റ്റനന്റിനെ സഹായിച്ചതായി ഈ സൈനികര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍, കേഡറ്റുകളുടെ കൈവശം ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയതായി യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞിരുന്നു.ആക്രമണത്തെത്തുടര്‍ന്ന് സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസില്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സക്കോളയില്‍ നടന്ന വെടിവയ്പ്പ് തീവ്രവാദ പ്രവര്‍ത്തനമാണെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് മുമ്പ്, ഒരു അത്താഴവിരുന്നില്‍, ആക്രമണകാരിയായ സെക്കന്റ് ലഫ്റ്റനന്റ് മുഹമ്മദ് അല്‍ഷമ്രാനി തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അക്രമ വീഡിയോകള്‍ കാണിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അദ്ദേഹം ഉപയോഗിച്ച 9 എംഎം ഹാന്‍ഡ്ഗണ്‍ നിയമാനുസൃതമായി വാങ്ങിയതാണ്. ഫ്‌ലോറിഡയിലെ പെന്‍സകോള സേനാ താവളം വിദേശ സൈനികര്‍ക്ക് ഏവിയേഷന്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാണ്. ഇറ്റലി, സിംഗപ്പൂര്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പം 1995-ലാണ് സൗദി പെലറ്റുമാര്‍ക്ക് അവിടെ പരിശീലനം നല്‍കാന്‍ ആരംഭിച്ചത്. 16,000 സൈനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ഈ ബേസില്‍ ജോലി ചെയ്യുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →