കോട്ടയം: കുടുംബശ്രീയുടെ കേരള ചിക്കൻ കമ്പനിയിൽ ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 26 രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പൗൾട്രി പ്രൊഡക്ഷൻ ആന്റ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഇരുചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം 30 കവിയരുത്. ഫാം മാനേജ്മെന്റിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04812302049
