മലയാളത്തിലെ ആദ്യ വെബ്സീരീസ് ഇൻസ്റ്റാഗ്രാമം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ്

ബിടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ വെബ്സീരീസ് ആയ ഇൻസ്റ്റാഗ്രാമം ഫെബ്രുവരി 22 ന് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. അണ്ടി പാറ എന്ന ഗ്രാമവും അവിടെയുള്ള കുറെ നിഷ്കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും ചാലിച്ച അവതരിപ്പിക്കുന്നതാണ് ഇൻസ്റ്റാഗ്രാമം എന്ന വെബ്സീരീസിൽ .

14 എപ്പിസോഡുകളുള്ള വെബ് സീരീസിൽ ദീപക് പറമ്പോൽ , സുബീഷ് സുധി , ബാലുവർഗീസ് , അർജുൻ അശോകൻ , ഗണപതി, സാബുമോൻ , അലൻസിയർ , ഗായത്രി അശോക്, ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ . കൂടാതെ അതിഥി താരങ്ങളായി സണ്ണിവെയിൻ, സിദ്ധാർത്ഥ് മേനോൻ , സാനിയ അയ്യപ്പൻ, തുടങ്ങിയവരും അഭിനയിക്കുന്നു. നേരത്തെ ഈ കൂട്ടുകെട്ടിൽ പിറന്ന റിട്ടേൺ എന്ന ആൽബം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമം വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഈ ആൽബവും ഷൂട്ട് ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാമത്തിന്റെ ടീസറും ശ്രദ്ധനേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →