കൊളംബോ: ഇതിഹാസ താരം ചാമിന്ദ വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി എത്തുന്നു. ഓസ്ട്രേലിയയുടെ ഡേവിഡ് സാക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചതിനു പകരമാണു വാസ് എത്തുന്നത്.ശ്രീലങ്കയുടെ ഹൈ-പെര്‍ഫോമന്‍സ് സെന്റര്‍ കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. മാര്‍ച്ച് നാലിനാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ട്വന്റി20 യും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുടെ പരമ്പരയുമാണു ലങ്ക വിന്‍ഡീസില്‍ കളിക്കുക. വാസ് ലങ്കയുടെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. 111 ടെസ്റ്റുകളിലായി 355 വിക്കറ്റും 322 ഏകദിനങ്ങളിലായി 400 വിക്കറ്റുമെടുക്കാന്‍ വാസിനായി. ആറ് ട്വന്റി20 കളില്‍നിന്ന് അത്രയും വിക്കറ്റെടുക്കാനുമായി. ടെസ്റ്റില്‍ 24.32 ശരാശരിയില്‍ 3089 റണ്ണെടുത്ത വാസ് ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളും കുറിച്ചു. ഏകദിനത്തില്‍ ഒരു അര്‍ധ സെഞ്ചുറിയും വാസിന്റെ പേരിലുണ്ട്.വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കു മുന്നോടിയായാണു വാസിന്റെ നിയമനം.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി വാസ്
