വിളവെടുപ്പ് കാലത്ത് കര്‍ഷക സമരം തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് രാകേഷ് ടികായത്ത്, വിളകള്‍ക്ക് തീയിട്ടും സമരം ചെയ്യും

ന്യൂഡല്‍ഹി: കര്‍ഷക സമരം രണ്ട് മാസം കൊണ്ട് തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്നും ടികായത് പറഞ്ഞു.

കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രതിഷേധം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട. ഇനി അതിനായി ഞങ്ങളെ നിര്‍ബന്ധിച്ചാല്‍ വിളകള്‍ക്ക് തീയിടും. രണ്ട് മാസം കൊണ്ട് പ്രതിഷേധം തീരുമെന്ന് വിചാരിക്കേണ്ട. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കും, ടികായത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →