തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിസമയം പുന:ക്രമീകരിച്ചു.വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുഃനക്രമീകരിച്ചത്. ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമസമയമായിരിക്കും . ഫെബ്രുവരി 17മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതിയ തൊഴില്‍ നിയമത്തിന്റെ കാലാവധി. രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെയുളള സമയങ്ങള്‍ക്കുളളില്‍ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.
ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയിലും പ്രത്യേകം പരിഗണന നല്‍കി പരിശോധനകള്‍ നടത്തും.

