പി എസ് സി നിയമനത്തിൽ യുഡിഎഫാണ് മുന്നിലെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപണം

കൊല്ലം: പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തായിരുന്നുവെന്ന് കണക്കുകള്‍ നിരത്തി വിശദീകരിച്ചുകൊണ്ടാണ് ചെന്നിത്തല തിരിച്ചടിച്ചത്.

യുഡിഎഫ് ഭരണകാലത്ത് 1,58,680 നിയമനങ്ങള്‍ നടന്നുവെന്നും 2011 മുതല്‍ 2016 വരെ പൊലീസില്‍ മാത്രം 12,185 നിയമനങ്ങളുണ്ടായെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ഐശ്വര്യകേരള യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,57,902 നിയമനങ്ങള്‍ നടത്തിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. ഇത് പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. അങ്ങനെയാണെങ്കിലും അത് യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്ത് പോലും എത്തുന്നില്ല. 1,58,680 നിയമനങ്ങളാണ് യുഡിഎഫ് ഭരണകാലത്ത് പിഎസ്‌സിയിലൂടെ നടത്തിയത്. 2011 മുതല്‍ 2016 വരെ പൊലീസില്‍ മാത്രം നടന്നത് 12,185 നിയമനങ്ങളാണ്. അപ്പോള്‍ യുഡിഎഫ് കാലത്ത് നടത്തിയ നിയമനങ്ങളാണോ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളോണോ കൂടുതല്‍? അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് തെറ്റല്ലേ?” ചെന്നിത്തല ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →