ന്യൂഡല്‍ഹി: സ്വതന്ത്ര വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന അഞ്ചാം ദിവസം അവസാനിച്ചു. 5 ദിവസത്തില്‍ 10 ഇടങ്ങളിലായിട്ടായിരുന്നു പരിശോധന. ഉടമയുടെയും മാധ്യമപ്രവര്‍ത്തകരുടെയും വീടുകളിലാണ് പരിശോധന നടന്നത്.ന്യൂസ് ക്ലിക്ക് ഉടമ പ്രബീര്‍ പുരകായസ്ത, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
ഡല്‍ഹിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടന്നു. ന്യൂസ് ക്ലിക്കിലെ റെയ്ഡുകള്‍ പണമിടപാട് കേസുമായി ബന്ധപ്പെട്ടതാണെന്നും വിദേശത്തുള്ള സംശയാസ്പദമായ കമ്പനികളില്‍ നിന്ന് സംഘടനയ്ക്ക് ലഭിച്ച ധനസഹായം ഏജന്‍സി അന്വേഷിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ദ്രോഹിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ന്യൂസ് ക്ലിക്കിലെ റെയ്ഡെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കര്‍ഷകപ്രക്ഷോഭത്തിന് വലിയ വാര്‍ത്താപ്രാധാന്യം ന്യൂസ് ക്ലിക്ക് നല്‍കിയിരുന്നു. വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടിങ്ങും അവര്‍ നടത്തുന്നു. സ്വതന്ത്ര മാധ്യമങ്ങളെ ദ്രോഹിക്കാനും നിശ്ശബ്ദമാക്കാനുമാണ് മോദിസര്‍ക്കാരിന്റെ ശ്രമമെന്നും സി.പി.എം. പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി.

