കോഴിക്കോട്: തെരുവോരത്ത് കടവിലെ കുഞ്ഞിരാമന്റെ കടയില്‍ അതിക്രമിച്ച കയറി കടയിലെ ഉപകരണങ്ങള്‍ക്ക് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തെരുവോരത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ കടയുടെ ജനല്‍ പാളിയിളക്കി അകത്തുകയറി കടയിലെ സാധങ്ങളെല്ലാം തല്ലിത്തകര്‍ക്കുകയുണ്ടായി. തുടര്‍ന്ന് തുണിത്തരങ്ങളും ഇന്‍വെര്‍ട്ടറിന്റെ ബാറ്ററിയും കടയുടെ പിന്‍ഭാഗത്തെത്തിച്ച് തീയിടുകയും ചെയ്തു. കടയില്‍ നിന്ന് ഇസ്തിരിപെട്ടിയും തയ്യല്‍മെഷീനും മോഷ്ടിച്ചു.
ഇയാള്‍ സമീപത്തെ വീടുകളില്‍ ഒളിഞ്ഞുനോക്കിയത് കടയുടമ കുഞ്ഞിരാമന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കട കത്തിച്ചതിന്റെ പിന്നിലെന്നാണ് കടയുടമയുടെപരാതി. നേരത്തെ യുവാക്കളുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്ത നിരവധി പേര്‍ക്ക് സമാന അനുഭവം നേരിട്ടിട്ടുളളതായി നാട്ടുകാര്‍ ആരോപിച്ചു.

