കാലടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത്

കാലടി: കാലടി സംസ്‌കൃത സര്‍വക​ലാശാലയിലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയുടേതാണ് കത്ത്. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനത്തിന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയാണ് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സിപിഎം നേതാവും മുന്‍ എംപിയുമായ എംപി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദം നിലനില്‍ക്കെയാണ് മറ്റൊരു നിയമനംകൂടി ചര്‍ച്ചയാവുന്നത്.

കത്തുമായി വരുന്ന ഡോ. സംഗീത തിരുവള്‍ പറവൂരിലെ പാര്‍ട്ടിസഹയാത്രികയാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസിസറ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ധീവര കമ്മ്യൂണിറ്റി റിസര്‍വേഷനില്‍ ഇന്‍റര്‍ വ്യൂവിന് വിളിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്തുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പറവൂര്‍ ഏരിയാ സെക്രട്ടരി ആര്‍ ബോസ്തിഎഴുതിയ കത്തിലുളളത്. കഴിഞ്ഞ ബുധനാഴ്ച ഡോ.സംഗീത മലയാളം വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു.അതേ സമയം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഡോ. സംഗീതക്ക് നിയമനം നല്‍കിയതെന്ന് സര്‍വകലാശാല വിശദീകരണം നല്‍കി.

മാസങ്ങള്‍ക്കുമുമ്പ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ജില്ലാ കമ്മറ്റി ഇടപെട്ട് നിയമനം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അനധികൃത നിയമനങ്ങള്‍ക്കെതിരെ തിങ്കളാഴ്ച സര്‍വകലാ ആസ്ഥാനത്ത യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →