ന്യൂഡല്‍ഹി: രാജ്യത്ത് സൈനീക സേവനത്തിലുള്ളത് 9,118 സ്ത്രീ ഓഫീസര്‍മാരെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്. ഇനിയും 1,700 സ്ത്രീകളെ കൂടി സൈനിക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.704 സ്ത്രീകള്‍ ജോലി ചെയ്യുന്ന നാവികസേനയിലാണ് ഏറ്റവും അധികം സ്ത്രീകളുള്ളത്. ഇത് ആകെ കണക്കിന്റെ 6.5 ശതമാനമാണ്. പ്രതിരോധ വകുപ്പിന്റെ പ്രസ്താവന പ്രകാരം, ഇന്ത്യന്‍ സൈന്യത്തില്‍ 6,807 സ്ത്രീകളും 12,18,036 പുരുഷന്മാരുമാണുള്ളത്. ഇതില്‍ സ്ത്രീകള്‍ 0.56 ശതമാനമാണ്. ഇന്ത്യന്‍ വ്യോമസേനയില്‍ 1,607 സ്ത്രീകളും 1,46,727 പുരുഷന്മാരുമാണുള്ളത്. സേനയുടെ 1.08 ശതമാനമാണിത്. മൂന്ന് പ്രതിരോധ സേനകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഓഫീസര്‍മാരായി സേവനമനുഷ്ഠിക്കുന്നത് ഇന്ത്യന്‍ ആര്‍മിയിലാണ്. നിലവില്‍ സ്ത്രീകളെ ശിപായി റാങ്കില്‍ സേനയില്‍ ചേരാന്‍ അനുവദിക്കുന്ന സേന കൂടിയാണ് ഇന്ത്യന്‍ ആര്‍മി.2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ല്‍ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും സര്‍ക്കാര്‍ അറിയിച്ചു.
സൈനീക സേവനത്തിലുള്ളത് 9,118 സ്ത്രീ ഓഫീസര്‍മാര്‍; കുടുതല്‍ പേര്‍ക്ക് അവസരം വരുന്നുവെന്ന് കേന്ദ്രം
