സുഗതകുമാരിയുടെ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

ആറന്മുള: സുഗതകുമാരിയുടൈ ആറന്മുള വാഴുവേലില്‍ തറവാട്ടിലെ കാവിലെ മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. മുന്‍ എംഎല്‍എ പത്മകുമാറിന്റെ പരാതിയിലാണ് കേസ്. സുഗതകുമാരിയുടെ ബന്ധുക്കളില്‍ നിന്നും സമീപ വാസികളില്‍ നിന്നും മൊഴിയെടുത്തു. പുരാവസ്തുവകുപ്പാണ് തറവാട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ സമര്‍പ്പണ ചടങ്ങും തറവാട് മുറ്റത്താണ് നടന്നത്. ഇതിനിടെയാണ് കാവിലെ ചെറുതും വലുതമായ മരങ്ങളും വളളിപ്പടര്‍പ്പുകളും വെട്ടിമാറ്റിയതായി കണ്ടെത്തിയത്.

കാവില്‍ കരിങ്കല്ല് പാകുകയും ചെയ്തിട്ടുണ്ട് . നേരത്തേയുണ്ടായിരുന്നതില്‍ ഒരു വളളിപ്പടര്‍പ്പ് മാത്രമാണ് ഇപ്പോഴുളളത്. മരങ്ങളും മറ്റും നശിപ്പിച്ചുളള നവീകരണം വേണ്ടെന്ന് സുഗതകുമാരി പറഞ്ഞിരുന്നു. എല്ലാ വര്‍ഷവും ഏപ്രലിലാണ് കാവില്‍ പൂജ നടത്തിയിരുന്നത്. 2017ലാണ് സുഗതകുമാരി അവസാനമായി തറവാട്ടിലെത്തിയത്.

സുഗതകുമാരിയുടെ തറവാട് 09-2-2021 ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സന്ദര്‍ശിക്കും. വെട്ടിത്തെളിച്ച കാവിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും.

Share
അഭിപ്രായം എഴുതാം