ലൈംഗിക ബന്ധത്തിന്‌ പിന്നാലെ ഭാര്യയെ കഴുത്ത്‌ ഞെരിച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ യുവാവ്‌ ഭാര്യയെ കഴുത്തില്‍ ഷാള്‍മുറുക്കി കൊന്നു. ലൈംഗിക ബന്ധത്തിന്‌ ശേഷമായിരുന്നു കൊലനടത്തിയത്‌. 06.02.2021 ശനിയാഴ്‌ച കാന്‍പൂരിലെ ഹമീര്‍പൂര്‍ ജില്ലയിലാണ്‌ സംഭവം. പ്രതി അമിത്‌ ലാലിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് രണ്ടുവയസുളള കുട്ടിയുണ്ട്‌.

സ്‌ത്രീധനത്തെ ചൊല്ലി ഭര്‍ത്താവുമായും ഭര്‍ത്താവിന്‍റെ ബന്ധുക്കളുമായും യുവതി നിരന്തരം വഴക്കുകൂടുമായിരുന്നു. തുടര്‍ച്ചയായ പീഡനത്തെതുടര്‍ന്ന്‌ യുവതി അവരുടെ വീട്ടിലേക്ക്‌ മടങ്ങിപ്പോയി. തുടര്‍ന്ന്‌ പണം നല്‍കാനെന്ന പേരില്‍ പ്രലോഭിപ്പിച്ച്‌ യുവതിയെ ഹമീര്‍പൂര്‍ നഗരത്തിലേക്ക്‌ ‌അമിത്‌ലാല്‍ വിളിച്ചുവരുത്തിയതായി പോലീസ്‌ പറയുന്നു. തുടര്‍ന്ന്‌ കൃഷിയിടത്തിലേക്ക ഭാര്യയുമായി പോകുകകയും അവിടെവെച്ച് അമിത്‌ലാല്‍ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്നും പോലീസ്‌ പറയുന്നു. കൊലപാതകം മറയ്‌ക്കാനായി യുവതിയുടെഫോണ്‍ നദിയിലേക്ക്‌ എറിയുകയും, മൃതദേഹം കൃഷിയിടത്തില്‍ മറവ്‌ ചെയ്യുകയും ചെയ്‌തു.

എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ കാണാതായതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതക വിവരം പുറത്ത്‌ വന്നത്‌. സംഭവത്തില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →