തിരുവനന്തപുരം മാര്‍ച്ച് 6: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ പേരില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ പരിഭ്രാന്തി ഉണ്ടാകും. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും ഇതേ സമീപനമാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രതാ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംശയം ഉള്ളവരെ പ്രത്യേകം മാറ്റുന്നത് തന്നെ പര്യാപ്തമാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ഉത്സവങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കുക. അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെലങ്കാന സംഘം ഇന്ന് കേരളം സന്ദര്‍ശിക്കും. വൈകിട്ട് കണ്‍ട്രോള്‍ റൂം മീറ്റിംഗില്‍ സംഘം പങ്കെടുക്കും.