യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി എംപി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു

എംപി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി മാര്‍ച്ച് 6: യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയായി ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതി ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, അഞ്ച് ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുതിയ പട്ടികയിലുള്ളത്. 33 ശതമാനം വനിതാ സംവരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏബ്രഹാം റോയ് മണി, അമര്‍പ്രീത് ലല്ലി, അനില്‍ യാദവ്, ദീപക് മിശ്ര, സന്തോഷ് കോല്‍ക്കുന്ത എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ചരിത്രപരമായ കമ്മിറ്റി എന്നാണ് പുതിയ പട്ടികയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം