തിരുവനന്തപുരം: പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത മന്ത്രി കെ. രാജുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ (05.02.2021) നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക മാറ്റി. . 2 ന് കൊല്ലം പുനലൂരില്‍ നടന്ന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. അദാലത്തി്‌ന് പിറ്റേദിവസമാണ് കടകംപളളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 5610 പേര്‍ കോവിഡ് ബാധിതരായി. 5131 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 350 പേരുടെ ഉറവിടം വ്യക്തമല്ല. 28 ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. 6.10 ശതമാനമാണ് ചെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19 മരണങ്ങളും റിപ്പോര്‍ട്ടുചെയ്‌തു. ചികിത്സയിലായിരുന്ന 6,651 പേര്‍ രോഗ മുക്തരായി. 2,15,653 പേരാണ് നിരീക്ഷണത്തിലുളളത്.

