തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പറയേണ്ട നിലപാട് എല്ലാവരുമായും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി ശബരിമല വിഷയമെടുത്താൽ നല്ല രീതിയിൽ വോട്ടു കിട്ടുമെന്ന് കരുതി യുഡിഎഫ് ഉയർത്തിക്കൊണ്ടു വരുന്നതാണെന്നും പറഞ്ഞു.
അധികാരത്തിലെത്തിയാൽ ഉടൻ നിയമ നിർമാണം നടത്തും എന്നു പറഞ്ഞ ബിജെപി പിന്നെ എന്തു ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു.