കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം കൊണ്ടുവരുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമബംഗാള്‍

കൊല്‍ക്കത്ത: കേന്ദ്രം കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഇത്തരത്തില്‍ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. വിവാദ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമയം. ഒന്നുകില്‍ നിയമം പിന്‍വലിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ പിന്മാറണം എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാക്കുകള്‍. മമത തന്നെയാണ് പ്രമേയം സഭയുടെ മേശപ്പുറത്ത് വച്ചത്. കേരളവും പഞ്ചാബും ഛത്തീസ്ഗഡും ഡല്‍ഹിയും രാജസ്ഥാനുമാണ് ഇതിനകം വിവാദനിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →