ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നറിയപ്പെടും

ശ്രീനഗര്‍ മാര്‍ച്ച് 2: ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായിക കേന്ദ്രമായിരുന്ന സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നറിയപ്പെടും. ബിജെപി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിറ്റി ചൗക്കിന്റെ പേര് മാറ്റിയത്. പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായത്. പേര് മാറ്റത്തെ അനുകൂലിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവണം ഊന്നല്‍ നല്‍കേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നത്.

സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നാക്കണമെന്ന നിര്‍ദ്ദേശം നാല് മാസം മുന്‍പ് സഭയില്‍ മുന്നോട്ടുവച്ചെന്നും ജനങ്ങള്‍ക്കിടയിലെ പ്രധാന ആവശ്യമാണിതെന്നും ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ പൂര്‍ണ്ണിമ ശര്‍മ്മ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →